Connect with us

Uncategorized

വയനാട് ദുരന്തത്തില്‍ സര്‍ക്കാര്‍ തയ്യാറാക്കിയ എസ്റ്റിമേറ്റിന്റെ മാനദണ്ഡം ആവശ്യപ്പെട്ട് ഹൈക്കോടതി.

Published

on

കൊച്ചി: വയനാട് ദുരന്തത്തില്‍ സര്‍ക്കാര്‍ തയ്യാറാക്കിയ എസ്റ്റിമേറ്റിന്റെ മാനദണ്ഡം അറിയിക്കാന്‍ ആവശ്യപ്പെട്ട് ഹൈക്കോടതി. ദുരന്തനിവാരണവും പുനരധിവാസവുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങള്‍ക്കായി സര്‍ക്കാര്‍ തുക കണക്കാക്കിയിരുന്നു. ഇതിന്റെ വിശദാംശങ്ങളാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
നേരത്തേ, ഇതുസംബന്ധിച്ച രേഖ പുറത്തുവന്നത് വിവാദമായിരുന്നു. ഒരു മൃതദേഹം സംസ്‌കരിക്കാന്‍ 75,000 രൂപ എന്നതുള്‍പ്പെടെയുള്ള കണക്കുകളാണ് രേഖയില്‍ ഉണ്ടായിരുന്നത്. എന്നാല്‍, ഇത് ചെലവഴിച്ച തുകയല്ലെന്നും കേന്ദ്ര സര്‍ക്കാരിന് നല്‍കാനുള്ള എസ്റ്റിമേറ്റാണെന്നുമായിരുന്നു വിശദീകരണം.
ദുരന്തനിവാരണ ചട്ടപ്രകാരം ഓരോ ആവശ്യത്തിനും ചെലവാക്കാനാകുന്ന തുക സംബന്ധിച്ച് മാനദണ്ഡമുണ്ട്. ഇതനുസരിച്ചാണ് എസ്റ്റിമേറ്റ് തയ്യാറാക്കിയതെന്നും സര്‍ക്കാര്‍ വെള്ളിയാഴ്ച ഹൈക്കോടതിയെ അറിയിച്ചു. ചെലവാക്കിയ തുകയാണെന്നത് തെറ്റായ പ്രചാരണമായിരുന്നെന്നും സര്‍ക്കാര്‍ പറഞ്ഞു.

ഇതേത്തുടര്‍ന്നാണ് തുക കണക്കാക്കാന്‍ സ്വീകരിച്ച മാനദണ്ഡങ്ങള്‍ എന്തെന്ന് അറിയിക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടത്. ദുരന്തത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് വാടകയ്ക്ക് വീടുകള്‍ ഒരുക്കിയത് സംബന്ധിച്ച് പരാതികള്‍ ഉയര്‍ന്നിതിനെ കുറിച്ചും കോടതി ചോദ്യങ്ങള്‍ ഉന്നയിച്ചു.

Continue Reading