Connect with us

Uncategorized

ഒളിംപിക് അസോസിയേഷന്‍ പ്രസിഡൻ്റ് സ്ഥാനത്ത് നിന്നും പി.ടി ഉഷയെ പുറത്താക്കാൻ നീക്കം

Published

on

ന്യൂ ഡൽഹി: ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ പ്രസിഡൻ്റ് സ്ഥാനത്ത് നിന്നും പി.ടി ഉഷയെ പുറത്താക്കാൻ പടയൊരുക്കം. ഈ മാസം 25 ന് ചേരുന്ന പ്രത്യേക ഐഒഎ യോഗത്തിൽ അവിശ്വാസപ്രമേയം പരിഗണിച്ചേക്കുമെന്ന് എക്സിക്യൂട്ടീവ് കൗണ്‍സില്‍ പുറത്തുവിട്ട അജണ്ടയിൽ പറയുന്നു.

ഐഒഎയുടെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറായി രഘുരാം അയ്യരെ നിയമിച്ചതിനെ ചൊല്ലിയാണ് ഐഒഎയില്‍ തര്‍ക്കം ഉടലെടുത്തത്. ഈ നിയമനം കഴിഞ്ഞ ജനുവരിയില്‍ തീരുമാനിച്ചതാണെന്ന് ഉഷ വ്യക്തമാക്കുന്നുണ്ട്. മാത്രമല്ല ഐഒഎ ഭരണഘടന പ്രകാരം കൂടുതല്‍ നീട്ടിവയ്‌ക്കാനാകാത്തതിനാലാണ് സിഇഒയെ നിയമിച്ചത്. നിയമനത്തിനെതിരെ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷ(ഐഒഎ)നിലെ 12 എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ അന്താരാഷ്‌ട്ര ഒളിംപിക് കമ്മറ്റി(ഐഒസി)ക്ക് കത്തയച്ചിരുന്നു. എന്നാൽ സിഇഒ നിയമനം ഐഒഎയുടെ ആഭ്യന്തരവിഷയമാണെന്നും അതില്‍ ഇടപെടാനാകില്ലെന്നും കത്തയച്ചവരെ ഐഒസി അറിയിച്ചിരുന്നു.

യോഗ്യത മാദണ്ഡങ്ങള്‍ ലംഘിച്ചുവെന്ന് ആരോപിച്ച് എക്സിക്യൂട്ടീവ് അംഗങ്ങള്‍ക്ക് ഉഷ കാരണംകാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു. ഇതും അംഗങ്ങളെ ചൊടിപ്പിച്ചിരുന്നു.
അസോസിയേഷനിലെ ആദ്യ വനിതാ പ്രസിഡൻ്റാണ് പി.ടി ഉഷ. അസോസിയേഷനിലെ 12 അംഗങ്ങൾ ഉഷയുമായി ഭിന്നതയിലാണ്. ചുമതലയേറ്റെടുത്തതു മുതൽ പിടി ഉഷ ഇന്ത്യൻ കായിക മേഖലയ്‌ക്കെതിരായി പ്രവർത്തിക്കുന്നുവെന്നാണ് ആരോപണം. ഒളിംപിക്സ് മുന്നൊരുക്കങ്ങള്‍ക്കായി അധികപണം ചെലവഴിച്ചു, ഒലിംപിക്സ് സ്പോണ്‍സര്‍ഷിപ്പിലെ ക്രമക്കേട്, ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്റെന്ന നിലയിലുള്ള ആഡംബര ജീവിതം, പ്രതിനിധി സംഘത്തില്‍ അനധികൃതമായി പലരെയും തിരുകി കയറ്റി തുടങ്ങി നിരവധി ആരോപണങ്ങളാണ് ഉഷക്കെതിരെ ഉയര്‍ന്നിരിക്കുന്നത്.അധ്യക്ഷ ഏകപക്ഷീയമായാണ് പെരുമാറുന്നുതെന്നും തന്നിഷ്ടപ്രകാരമാണ് തീരുമാനങ്ങള്‍ എടുക്കുന്നതുമെന്നാണ് അംഗങ്ങളുടെ പരാതി.

Continue Reading