Uncategorized
വി.ഡി.സതീശൻ പ്രതിപക്ഷ നേതാവ് കെ.സുധാകരൻ കെ.പി.സി.സി പ്രസിഡണ്ട്. തീരുമാനം ഇന്ന് തന്നെ

തിരുവനന്തപുരം∙ നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്കു പിന്നാലെ നേതൃമാറ്റത്തിന് കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനം. വി.ഡി.സതീശൻ എംഎൽഎ യെ പ്രതിപക്ഷ നേതാവാക്കാനും കെ.സുധാകരൻ എംപിയെ കെപിസിസി പ്രസിഡന്റാക്കാനും തത്വത്തിൽ തീരുമാനമായെന്നാണ് വിവരം. പി.ടി.തോമസ് എംഎൽഎയെ യുഡിഎഫ് കണ്‍വീനറായും തിരഞ്ഞെടുക്കുമെന്നാണു പുറത്ത് വരുന്നസൂചന. ഇതുസംബന്ധിച്ച അന്തിമ പ്രഖ്യാപനം ഇന്നു തന്നെ ഉണ്ടാകാൻ സാധ്യതയുണ്ട്.
തിരുവനന്തപുരത്ത് പാർട്ടി എംഎൽഎമാരുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയ ദേശീയ നേതാക്കൾ നൽകിയ റിപ്പോർട്ടിനെ തുടർന്നാണ് നേതൃമാറ്റം. എംപിമാരായ മല്ലികാർജുൻ ഖർഗെ, വി. വൈത്തിലിംഗം എന്നിവരുടെ റിപ്പോർട്ട് പരിഗണിച്ചാണ് അന്തിമ തീരുമാനമുണ്ടാവുക.