Uncategorized
ഡി.കെ.ശിവകുമാറും സിദ്ധരാമയ്യയും ഒരേ കാറിലെത്തി വാർ ഖയുടെ വസതിയിൽ

ന്യൂഡല്‍ഹി: സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് സമവായത്തിലെത്തിയതിന് പിന്നാലെ സിദ്ധരാമയ്യയും ഡി.കെ.ശിവകുമാറും ഒരേ കാറില്‍ കയറി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ കാണാനായി എത്തി.എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലും കര്‍ണാടകയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിങ് സുര്‍ജെവാലയും ഇതേ കാറിലുണ്ടായിരുന്നു. കെ.സി.വേണുഗോപാലിന്റെ വസതിയില്‍ ഒത്തുചേര്‍ന്ന നേതാക്കള്‍ ഇവിടെ നിന്നാണ് ഒരുമിച്ച് ഒറ്റ കാറില്‍ ഖാര്‍ഗെയെ കാണാനായി എത്തിയത്. ഇന്നോവയുടെ മുന്‍ സീറ്റില്‍ സിദ്ധരാമയ്യ ഇടംപിടച്ചപ്പോള്‍ പിന്നിലായി ഡി.കെ.ശിവകുമാറും കെ.സി വേണുഗോപാലും സുര്‍ജെവാലയും ഇരുന്നു. ഇരുവരും ഇന്ന് കെ.സി.വേണുഗോപാലിന്റെ വീട്ടിൽ നിന്നാണ് പ്രഭാത ഭക്ഷണം കഴിച്ചത്.
തന്റെ വസതിയിലെത്തിയ നേതാക്കളെ സ്വീകരിച്ച ഖാര്‍ഗെ, സിദ്ധരാമയ്യയുടേയും ഡി.കെ.ശിവകുമാറിന്റെയും കൈപിടിച്ച് ഉയര്‍ത്തി ഫോട്ടോയ്ക്ക് പോസ് ചെയ്തു.