Connect with us

Uncategorized

ഇശൽ വസന്തം പ്രോമോ വീഡിയോ പ്രകാശനം ചെയ്തു

Published

on

ദോഹ: മാപ്പിളപ്പാട്ട് മേഖലയിലെ പ്രശസ്തരായ പഴയ കാല ഗാനരചയിതാക്കളെയും ഗായകരേയും സംഗീത സംവിധായകരേയും പുതിയ തലമുറക്കു പരിചയപ്പെടുത്തുന്ന ഇശൽ വസന്തം ടി.വി പരിപാടിയുടെ പ്രോമോ വീഡിയോ ദോഹാ സൈത്തൂൻ റസ്റ്റോറൻറ് ഹാളിൽ വെച്ച് പ്രമുഖ സാമൂഹിക സാംസ്കാരിക പ്രവർത്തകനും, അലി ഇന്റർനാഷണൽ മാനേജിംഗ് ഡയറക്ടറുമായ കെ. മുഹമ്മദ് ഈസ പ്രകാശനം ചെയ്തു. ഇശൽ വസന്തം പ്രോഗ്രാം സാരഥികളായ ഷമീർ ഷർവാനി, ഫൈസൽ എളേറ്റിൽ, ജ്യോതി വെള്ളല്ലൂർ എന്നിവർ സംബന്ധിച്ചു.

ദോഹയിലെ സാമൂഹിക സാംസ്കാരിക മേഖലകളിൽ തിളങ്ങി നിൽക്കുന്ന പ്രഗത്ഭ വ്യക്തിത്വങ്ങൾ പരിപാടിയിൽ പങ്കെടുത്തു.

മാപ്പിളപ്പാട്ട് സംഗീത മേഖലയിൽ മികച്ച ഗാനങ്ങൾ സമ്മാനിച്ച അതുല്യ പ്രതിഭകളെ പരിചയപ്പെടുവാനും അവരുടെ സംഗീതാനുഭവങ്ങൾ പുതിയ തലമുറക്കു പകർന്ന് നൽകാനുമായി ആരംഭിക്കുന്ന സംഗീത പരമ്പരയിലൂടെ മൺമറഞ്ഞുപോയ പ്രശസ്തരായ ഗാനരചയിതാക്കൾ, സംഗീത സംവിധായകർ, ഗായകർ എന്നിവരുടെ ജീവിതവും കാലഘട്ടവും ഓർത്തെടുക്കുന്നതാണ് ഇശൽ വസന്തം.

2024 ഏപ്രിൽ മാസം മുതൽ പ്രമുഖ ടെലിവിഷൻ ചാനലിൽ ആഴ്ചയിൽ രണ്ട് എപ്പിസോഡുകളിലായി പ്രസ്തുത പരിപാടി സംപ്രേഷണം ചെയ്യുമെന്ന് ഇശൽ വസന്തം ടീം പരിപാടിയിൽ അറിയിച്ചു.

Continue Reading