Connect with us

Crime

താജ്മഹലിന് സമീപത്തെ ഉറൂസിന് നിരോധന ഉത്തരവ് ആവശ്യപ്പെട്ട് അഖില ഭാരത ഹിന്ദു മഹാസഭ.

Published

on

ആഗ്ര: താജ്മഹലിന് സമീപത്തെ ഉറൂസിന് നിരോധന ഉത്തരവ് ആവശ്യപ്പെട്ട് അഖില ഭാരത ഹിന്ദു മഹാസഭ. ആഗ്ര കോടതിയിലാണ് ഹിന്ദുമഹാ സഭ ഹരജി നൽകിയിരിക്കുന്നത്. ഉറൂസിന് താജ് മഹലിൽ സൗജന്യ പ്രവേശനം നൽകുന്നതിനെതിരെയും ഹരജിയിൽ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് കോടതി മാർച്ച് നാലിന് ആഗ്ര കോടതി വാദം കേൾക്കും.

മുഗൾ ചക്രവർത്തി ഷാജഹാന്റെ മരണവുമായി ബന്ധപ്പെട്ട് ഫെബ്രുവരി 6 മുതൽ എട്ടുവരെയാണ് ഉറൂസ് നടക്കുക. മുഗളന്മാരോ ബ്രിട്ടീഷുകാരോ താജ്മഹലിനുള്ളിൽ ഉറൂസ് നടത്താൻ അനുവദിച്ചിരുന്നില്ലെന്ന വിവരാവകാശ രേഖയുടെ അടിസ്ഥാനത്തിലാണ് ഹരജി സമർപ്പിച്ചതെന്ന് ഹിന്ദു മഹാസഭ വക്താവ് സഞ്ജയ് ജാട്ട് പറഞ്ഞു

Continue Reading