Connect with us

Uncategorized

എൻസിപിയിൽ മന്ത്രിമാറ്റം ഉടനില്ല.  കാത്തിരിക്കാൻ  നേതാക്കൾക്ക് മുഖ്യമന്ത്രിയുടെ നിർദേശം

Published

on


തിരുവനന്തപുരം: എൻസിപിയിൽ മന്ത്രിമാറ്റം ഉടനില്ല. എ.കെ.ശശീന്ദ്രൻ തന്നെ മന്ത്രിയായി തുടരും. കാത്തിരിക്കാൻ എൻസിപി നേതാക്കൾക്ക് മുഖ്യമന്ത്രി നിർദേശം നൽകി. മന്ത്രിമാറ്റത്തിൽ ആലോചന വേണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തോമസ് കെ. തോമസ് മന്ത്രിയാകണമെന്നത് പാർട്ടി തീരുമാനമാണെന്ന് സംസ്ഥാന അധ്യക്ഷൻ പി.സി. ചാക്കോ പറഞ്ഞു. 

എൻസിപി സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോ, മന്ത്രി എ.കെ.ശശീന്ദ്രൻ, തോമസ് കെ.തോമസ് എംഎൽഎ എന്നിവരടങ്ങുന്ന സംഘം മുഖ്യമന്ത്രിയെ കണ്ടതിന് പിന്നാലെയാണ് തീരുമാനം. ശശീന്ദ്രനു പകരം തോമസ് കെ.തോമസിനെ മന്ത്രിയാക്കാനുള്ള എൻസിപി ദേശീയ പാർലമെന്ററി ബോർഡിന്റെയും സംസ്ഥാന നേതൃത്വത്തിന്റെയും തീരുമാനം ചാക്കോ മുഖ്യമന്ത്രിയെ അറിയിച്ചു. എന്നാൽ കാത്തിരിക്കാനാണ് മുഖ്യമന്ത്രി നിർദേശം നൽകിയത്. 

Continue Reading