Connect with us

Uncategorized

അൻവറിന്‍റേത് ധീരമായ നിലപാട്, യുഡിഎഫുമായി സഹകരണം തേടിയാൽ സ്വാഗതം ചെയ്യും

Published

on

കോഴിക്കോട്: പി.വി. അൻവർ എംഎൽഎയെ പിന്തുണച്ചും യുഡിഎഫിലേക്ക് സ്വാഗതം ചെയ്തും മുസ്ലീംലീഗ് നേതാവ് കെ.എം. ഷാജി. അൻവറിന്‍റെ പാർട്ടി ലീഗിന് വെല്ലുവിളിയല്ലെന്നും പി.വി. അൻവർ എടുത്തത് ധീരമായ നിലപാടാണെന്നും കെ.എം. ഷാജി പറഞ്ഞു.

പി.വി. അൻവർ പറയുന്ന കാര്യം നല്ലതാണെങ്കിൽ സ്വീകരിക്കും. അൻവറിന്‍റെ പാർട്ടി ലീഗിന് വെല്ലുവിളിയല്ല. അൻവർ അഴിമതിക്കാരനാണെന്ന് ഞങ്ങൾ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പാർട്ടി ഉണ്ടാക്കി യുഡിഎഫുമായി സഹകരണം തേടിയാൽ സ്വാഗതം ചെയ്യുമെന്നും കെ.എം. ഷാജി പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഓഫീസോ പി. ശശിയോ അജിത് കുമാറോ സുജിത് ദാസോ അല്ല യഥാർത്ഥ പ്രതി, അത് മുഖ്യമന്ത്രിയാണെന്നും അദ്ദേഹം രാജിവെക്കണമെന്നും കെ.എം. ഷാജി പറഞ്ഞു. ശിവശങ്കറായിരുന്നു മുഖ്യമന്ത്രിയുടെ ആദ്യത്തെ കൂട്ടാളി. പിന്നെ പി. ശശി, എ.ഡി.ജി.പി. അജിത് കുമാർ, സുജിത് ദാസ് എന്നിവങ്ങനെയാണ്. ഇവരെ മാറ്റിയാൽ മറ്റൊരാൾ വരും. സിപിഎമ്മിന്റെ അവസാന മുഖ്യമന്ത്രിയാകും പിണറായി വിജയൻ. മാറ്റേണ്ടത് മുഖ്യമന്ത്രിയെ ആണ്. എഡിജിപിയെ മാറ്റിയത് കൊണ്ട് മാത്ര കാര്യമില്ലെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു.

Continue Reading