Connect with us

Uncategorized

കോണ്‍ഗ്രസിനെ സെമി കേഡര്‍ പാര്‍ട്ടിയാക്കി മാറ്റാനുള്ള ശ്രമത്തിലാണ് നേതൃത്വമെന്ന് സുധാകരൻ

Published

on

തിരുവനന്തപുരം: കേരളത്തില്‍ കോണ്‍ഗ്രസിനെ സെമി കേഡര്‍ പാര്‍ട്ടിയാക്കി മാറ്റാനുള്ള ശ്രമത്തിലാണ് നേതൃത്വമെന്ന് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍. പുതിയ ശൈലിക്ക് തുടക്കമിടുമ്പോള്‍ എല്ലാവരും സഹകരിക്കണമെന്നും സുധാകരന്‍ അറിയിച്ചു.

പാര്‍ട്ടിക്കകത്ത് പറയേണ്ട അഭിപ്രായപ്രകടനങ്ങള്‍ പരസ്യമാക്കുന്നത് വിനയാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അഭിപ്രായപ്രകടനങ്ങള്‍ പാര്‍ട്ടിയെ ദുര്‍ബലമാക്കുമെന്ന് അണികളും നേതാക്കളും ഓര്‍ക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ചര്‍ച്ചകള്‍ക്കായി ആരെങ്കിലും മുന്‍കൈ എടുത്താല്‍ സഹകരിക്കുമെന്നും തിങ്കളാഴ്ച ചേരുന്ന യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. കേരളത്തിലെ കോണ്‍ഗ്രസിലെ പ്രശ്‌നങ്ങളില്‍ സോണിയാ ഗാന്ധി നേരിട്ട് ഇപെടണമെന്നാണ് ഗ്രൂപ്പുകള്‍ ആവശ്യപ്പെടുന്നത്.

Continue Reading