Uncategorized
പത്രസമ്മേളനം നടത്താന്‍ മന്ത്രി മരത്തില്‍ കയറിയതായി കേട്ടിട്ടുണ്ടോ?

ശ്രീലങ്ക- ഇവിടെയൊരാള്‍ പത്രസമ്മേളനം നടത്തിയത് തെങ്ങില്‍ കയറി. ആള്‍ ചില്ലറക്കാരനല്ല. മന്ത്രിയാണ്. വോട്ടിനു വേണ്ടി കിണറ്റിലിറങ്ങിയ സ്ഥാനാര്‍ത്ഥിയെ നമ്മള്‍ കണ്ടിട്ടുണ്ട്. അത് കേരളത്തില്‍. എന്നാല്‍ ഇത് നമ്മുടെ നാട്ടിലല്ല ‘ ശ്രീലങ്കയിലാണ്. ശ്രീലങ്കന്‍ മന്ത്രിയാണ് തെങ്ങുകയറി പത്രസമ്മേളനം നടത്തിയത്. വേറൊന്നിനുമല്ല, രാജ്യത്ത് തേങ്ങയ്ക്ക് കടുത്ത ക്ഷാമം നേരിടുന്നത് ജനശ്രദ്ധയില്‍ എത്തിക്കാനാണ് മന്ത്രി തെങ്ങുകയറിയത്.
തെങ്ങിനു കീഴില്‍ പത്രക്കാര്‍ കൂടിയപ്പോള്‍ ലഭ്യമാകുന്ന സ്ഥലത്തൊക്കെ തെങ്ങിന്‍ തൈകള്‍ വച്ചുപിടിപ്പിക്കാന്‍ മന്ത്രി അരുന്ധിക ഫെര്‍ണാണ്ടോ ആഹ്വാനം ചെയ്തു. മറ്റു മന്ത്രിമാരും ഉദ്യോഗസ്ഥരും മന്ത്രിയുടെ ഈ വേറിട്ട പത്രസമ്മേളനത്തിന് സാക്ഷികളായി.