Connect with us

Uncategorized

ലോകായുക്തയ്ക്കെതിരെ വീണ്ടും വിമർശനവുമായി കെ.ടി ജലീൽ

Published

on

കോഴിക്കോട്: ലോകായുക്തയ്ക്കെതിരെ വീണ്ടും വിമർശനവുമായി കെ.ടി ജലീലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. ‘വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും’ എന്ന തലക്കെട്ടിലാണ് ജസ്റ്റിസ് സിറിയക്ക് ജോസഫിനെതിരെ രൂക്ഷ വിമർശനവുമായി കെ.ടി. ജലീൽ വീണ്ടും ഫെയ്സ്ബുക്ക് പോസ്റ്റിട്ടത്.

തനിക്കെതിരായ കേസിൽ അസാധാരണ വേഗത്തിലാണ് ജസ്റ്റിസ് സിറിയക്ക് ജോസഫ് വിധി പറഞ്ഞത്. പന്ത്രണ്ട് ദിവസം കൊണ്ട് കേസ് ഫയലിൽ സ്വീകരിച്ച് വാദം കേട്ട് എതിർ കക്ഷിയെ വിസ്തരിക്കുക പോലും ചെയ്യാതെ വിധി പറഞ്ഞു. വെളിച്ചത്തെക്കാളും വേഗതയിൽ വിധി പറഞ്ഞ് ചരിത്രം കുറിച്ചുവെന്നും കെ.ടി ജലീൽ തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നു.

‘വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും’ എന്ന് പഴമക്കാർ പറയുന്നത് വെറുതെയല്ല. പക്ഷെ പുതിയ കാലത്ത് ഇതിനൊരു അനുബന്ധമുണ്ട്. ‘എത്തേണ്ടത് എത്തേണ്ടിടത്ത് എത്തേണ്ട പോലെ മുൻകൂറായി എത്തണം. സഹോദര ഭാര്യക്ക് പദവി ആയാലും തരക്കേടില്ല- ജലീൽ കുറിച്ചു.

Continue Reading