Connect with us

Crime

അസ്ഫാക് ആലം കൊടും ക്രിമിനൽ .ഡൽഹിയിലും പോക്സോ കേസിലെ പ്രതി

Published

on

കൊച്ചി: ആലുവയിൽ ബിഹാർ സ്വദേശിനിയായ അഞ്ചുവയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അസ്ഫാക് ആലം സമാനമായ കേസിൽ മുൻപും പിടിയിലായിട്ടുണ്ട് എന്ന് സ്ഥിരീകരണം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം കാണിച്ചതിന് ഇയാൾക്കെതിരെ പീഡനക്കേസ് നിലവിലുണ്ട്.

ഡൽഹിയിലാണ് ഇയാൾക്കെതിരെ പോക്സോ കേസുള്ളത്. 2018-ലാണ് കേസിന് ആസ്പദമായ നടന്നതെന്ന് എറണാകുളം റൂറൽ പോലീസ് അറിയിച്ചു. ഡൽഹിയിൽ വെച്ച് പത്ത് വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് നേരത്തെയുണ്ടായിരുന്ന കേസ്.

അന്ന് പിടിയിലായി ജയിലിൽ കഴിഞ്ഞ അസ്ഫാക് ഒരു മാസം തടവിൽ കഴിഞ്ഞശേഷം ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. 2018-ൽ ഗാസിപുർ പോലീസാണ് അസ്ഫാക്കിനെ അറസ്റ്റ് ചെയ്തത്.

ഈ കേസ് കൂടാതെ മറ്റ് എവിടെയെങ്കിലും ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടോയെന്നതടക്കം പോലീസ് അന്വേഷിച്ച് വരികയാണ്. ഇയാളുടെ ക്രിമിനൽ പശ്ചാത്തലത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും പോലീസ് അറിയിച്ചു

Continue Reading