Crime
ചുകപ്പ്, അത് ആരുടെയും തറവാട്ട് സ്വത്തല്ലെന്ന് മരിച്ചിട്ടും ഒരിക്കൽ കൂടി ഉറക്കെ പറയുന്ന ടിപി’

കൊച്ചി :ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളുടെ ശിക്ഷ ശരിവയ‌്ക്കുകയും, രണ്ടു പ്രതികളെ വിചാരണക്കോടതി വെറുതേവിട്ടത് റദ്ദാക്കുകയും ചെയ‌്ത ഹൈക്കോടതി വിധിയിൽ പ്രതികരിച്ച് നടൻ ഹരീഷ് പേരടി. ‘ചുകപ്പ്, അത് ആരുടെയും തറവാട്ട് സ്വത്തല്ലെന്ന് മരിച്ചിട്ടും ഒരിക്കൽ കൂടി ഉറക്കെ പറയുന്ന ടിപി” എന്നാണ് ഹരീഷ് ഫേസ്ബുക്കിൽ കുറിച്ചത്. വെട്ടിയരിഞ്ഞിട്ടും മുറിവ് കൂടി ഉയിർത്തെഴുന്നേൽക്കുന്ന സഖാവ് എന്നും ടി.പി ചന്ദ്രശേഖരനെ ഹരീഷ് വിശേഷിപ്പിച്ചു.
11 പ്രതികളുടെ ജീവപര്യന്തം തടവുശിക്ഷ ശരിവച്ച ഹൈക്കോടതി രണ്ടു പ്രതികളെ വിചാരണക്കോടതി വെറുതേവിട്ടത് റദ്ദാക്കുകയും ചെയ്തിരുന്നു.