Connect with us

Uncategorized

പാലക്കാടും ചേലക്കരയും അൻവറിൻ്റെ ഡി എം.കെ മത്സരിക്കും

Published

on

പാലക്കാട്: ചേലക്കരയിൽ ഡെമോക്രാറ്റിക് മൂവ്മെന്‍റ് ഓഫ് കേരള (ഡിഎംകെ) പിന്തുണയ്ക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി എഐസിസി അംഗം എൻകെ സുധീര്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് പി.വി. അൻവര്‍ എംഎല്‍എ. പാലക്കാട് ഡിഎംകെ പിന്തുണയ്ക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ജീവകാരുണ്യ പ്രവര്‍ത്തകൻ മിൻഹാജും മത്സരിക്കും.

പി.വി. അൻവര്‍ പാലക്കാട് മത്സരിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ ഉണ്ടായിരുന്നെങ്കിലും പിന്നീട് മിൻഹാജിനെ മത്സരിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. സ്ഥാനാർഥികളെ ഔദ്യോഗികമായി ഉടനെ അൻവര്‍ പ്രഖ്യാപിക്കും. ഡിഎംകെ പിന്തുണയ്ക്കുന്ന സ്ഥാനാർഥികള്‍ ചേലക്കരയിലും പാലക്കാടും ഉണ്ടാകുമെന്നും ജനങ്ങള്‍ അനുകൂലമായിട്ടാണ് കാണുന്നതെന്നും അൻവര്‍ കൂട്ടിച്ചേർത്തു.

Continue Reading