Uncategorized
സിപിഎം സംസ്ഥാന സമ്മേളനം മാർച്ച് 6 മുതൽ 9 വരെ കൊല്ലത്ത്

കൊല്ലം: സിപിഎം സംസ്ഥാന സമ്മേളനം അടുത്ത വർഷം മാർച്ച് 6 മുതൽ 9 വരെ കൊല്ലത്ത് നടത്താൻ തീരുമാനിച്ചതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. നേരത്തെ ഫെബ്രുവരിയിൽ നടത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്.
കേരളത്തിൽ നിശ്ചയിച്ചിരുന്ന തീയതിയിൽ തന്നെയാണ് ബംഗാളിലും സംസ്ഥാന സമ്മേളനം നടത്താൻ നിശ്ചയിച്ചിരുന്നത്. അവിടെ ഹാൾ ഉൾപ്പെടെയുള്ളവ ബുക്ക് ചെയ്തതിനാൽ തീയതി മാറ്റിയെടുക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് അറിയിച്ചതോടെയാണ് കേരളത്തിലെ സമ്മേളന തീയതി മാറ്റിയത്