NATIONAL
ജ്ഞാന്‍വാപി സമുച്ചയത്തിലെ വ്യാസ നിലവറയില്‍ ഇന്നു മുതല്‍ പഞ്ച ആരതി

വാരാണസി: ജ്ഞാന്‍വാപി സമുച്ചയത്തിലെ വ്യാസ നിലവറയില്‍ ഇന്നു മുതല്‍ പഞ്ച ആരതി. ശ്രീകാശി വിശ്വനാഥ ക്ഷേത്രത്തിലേതിനു സമാനമായ വിഗ്രഹാരാധനയായിരിക്കും നടത്തുക. അവിടത്തേതു പോലെ അഞ്ചു നേരം ആരതിയുണ്ടാകും, പുലര്‍ച്ചെ 3.30, ഉച്ചയ്‌ക്ക് 12.00, വൈകിട്ട് 4.00, 7.00, രാത്രി 10.30. നിലവില്‍ വാരാണസി വിശ്വനാഥ ക്ഷേത്രത്തിലെ ആരതിക്കു ശേഷമാണ് വ്യാസ നിലവറയില്‍ പൂജ. ആവശ്യമെങ്കില്‍ ക്ഷേത്രത്തില്‍ പ്രത്യേകം പൂജാരിയെ നിയമിക്കുമെന്നു കാശി വിശ്വനാഥ് ട്രസ്റ്റ് ബോര്‍ഡ് അറിയിച്ചു.