NATIONAL
തെരഞ്ഞെടുപ്പ് നടപടികൾക്കു തുടക്കമായി ആദ്യഘട്ട വിജ്ഞാപനം ഇറങ്ങി. പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 27

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് നടപടികൾക്കു തുടക്കമായി ആദ്യഘട്ട വിജ്ഞാപനം ഇറങ്ങി. നാമനിർദേശ പത്രിക ഇന്ന് മുതൽ സമർപ്പിക്കാം. തമിഴ്നാട്ടിലെ മുഴുവൻ മണ്ഡലങ്ങളിലും പുതുച്ചേരിയിലും ലക്ഷദ്വീപിലുടക്കം 17 സംസ്ഥാനങ്ങളിലെയും നാല് കേന്ദ്രഭരണ പ്രദേശങ്ങളിലെയും 102 ലോക്സഭാ സീറ്റുകളിലേക്കാണ് ആദ്യഘട്ട തെരഞ്ഞെടുപ്പ് ഏപ്രിൽ 19 ന് നടക്കുക. ഈ മണ്ഡലങ്ങളിൽ നാമനിർദേശിക സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 27 ആണെന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.