കൊച്ചി: സിഎംആര്‍എല്‍-എക്സാലോജിക് കേസില്‍ ഇടപെടാൻ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനുള്‍പ്പെടെയുള്ളവരെ പ്രതിചേര്‍ത്ത് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിന്റെ (എസ്എഫ്ഐഒ) നേരത്തേ കുറ്റപത്രം നല്‍കിയിരുന്നു. ഈ കുറ്റപത്രത്തിന്റെ പകര്‍പ്പ് ലഭിക്കാന്‍ ഇഡി കോടതിയെ...
ന്യൂഡൽഹി: മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂർ റാണയെ ഇന്ന് ഉച്ചയോടെ ഇന്ത്യയിലെത്തിച്ചു. ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഉച്ചക്കാണ് തഹാവൂർ റാണയുമായുള്ള വിമാനം എയർഫോഴ്സ് ലാൻഡ് ചെയ്തത്. വെെകാതെ ഇയാളെ ചോദ്യം ചെയ്യലിനായി എൻഐഎ ആസ്ഥാനത്ത്...
കൊച്ചി : കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസ് അന്വേഷണം വൈകുന്നതിൽ വിമർശനവുമായി ഹൈക്കോടതി. ഇത്തരത്തിലാണ് അന്വേഷണം നടത്തുന്നതെങ്കിൽ കേസ് സിബിഐക്കു കൈമാറേണ്ടി വരുമെന്ന് ജസ്റ്റിസ് ഡി.കെ.സിങ് പരാമർശിച്ചു. 4 വർഷമായിട്ടും എന്തുകൊണ്ടാണ്...
തിരുവനന്തപുരം: അമ്പലമുക്കിലെ അലങ്കാരച്ചെടി വില്പനശാലയിലെ ജീവനക്കാരിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി രാജേന്ദ്രൻ കുറ്റക്കാരനെന്ന് കോടതി. തിരുവനന്തപുരം ഏഴാം അഡിഷണൽ ജില്ലാ സെഷൻസ് കോടതിയാണ് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ശിക്ഷ പിന്നീട് പ്രഖ്യാപിക്കും. 2022 ഫെബ്രുവരി ആറിനാണ്...
കോട്ടയം: സർക്കാർ നഴ്സിംഗ് കോളേജിലെ റാഗിംഗ് കേസിലെ പ്രതികൾക്ക് ജാമ്യം. പ്രായം പരിഗണിച്ചാണ് പ്രതികൾക്ക് ജാമ്യം നൽകിയതെന്ന് കോട്ടയം ജില്ലാ സെഷൻസ് കോടതി ചൂണ്ടിക്കാട്ടി. ഇവർ മുമ്പ് കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടില്ലാത്തതും കോടതി പരിഗണിച്ചു .ദിവസങ്ങൾക്ക് മുമ്പാണ്...
മലപ്പുറം: ചട്ടിപ്പറമ്പില്‍ വീട്ടില്‍ പ്രസവിച്ച അസ്മ എന്ന സ്ത്രീ മരിച്ച സംഭവത്തില്‍ ഒരാള്‍ക്കൂടി കസ്റ്റഡിയില്‍. അസ്മയുടെ പ്രസവമെടുക്കാന്‍ സഹായിച്ച ഒതുക്കുങ്ങല്‍ സ്വദേശി ഫാത്തിമയെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ ഇന്ന് ചോദ്യം ചെയ്യും. നേരത്തേ അസ്മയുടെ ഭര്‍ത്താവ്...
ന്യൂഡൽഹി: വഖഫ് നിയമഭേദഗതിയിൽ രാജ്യ വ്യാപക പ്രചാരണത്തിന് ബിജെപി. ഓരോ മണ്ഡലങ്ങൾ തോറും വീടുകൾ കയറി പ്രചാരണം നടത്താനാണ് നിർദേശം. സ്ത്രീകളെ ഉൾപ്പെടുത്തിയാവും പ്രചാരണം. മുസ്ലീം വനിതകൾക്കുള്ളിൽ പ്രത്യേക പ്രചാരണം നടത്തും. സംസ്ഥാന തലത്തിൽ ഈ...
ന്യൂഡൽഹി: മാസപ്പടി കേസിൽ എസ്എഫ്ഐഒയുടെ തുടർനടപടികൾ തടയണമെന്നാവശ്യപ്പെട്ടുള്ള സിഎംആർഎൽ ഹർജി ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസിന് വിട്ടു. എസ്എഫ്ഐഒ കൊച്ചിയിൽ കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിൽ ഹർജിക്ക് നിലനിൽപ്പില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. കുറ്റപത്രം നൽകില്ലെന്ന വാക്കാലുള്ള ഉറപ്പ്...
തിരുവനന്തപുരം∙:ഐഎഎസ് ചേരിപ്പോരില്‍ സസ്പെന്‍ഷനിലുള്ള കൃഷിവകുപ്പ് മുന്‍ സെക്രട്ടറി എന്‍.പ്രശാന്തിന്റെ പരാതികള്‍ ചീഫ് സെക്രട്ടറി നേരിട്ടു കേള്‍ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം. ഇതനുസരിച്ച് ചീഫ് സെക്രട്ടറി ശാരദാ മുരളീധരന് നേരിട്ട് ഹിയറിങ് നടത്തും. 16ന് വൈകിട്ട് 4.30ന്...
അലിഗഡ്: മകളുടെ വിവാഹത്തിന് വെറും 9 ദിവസം മാത്രം ശേഷിക്കേ പ്രതിശ്രുത വരനൊപ്പം നാടു വിട്ട് വധുവിന്റെ അമ്മ. ഉത്തർപ്രദേശിലെ അലിഗഡിലാണ് സംഭവം. വിവാഹത്തിനായി വാങ്ങിയ സ്വർണവും കരുതി വച്ചിരുന്ന പണവും എടുത്താണ് ഇരുവരും നാടു...